കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അക്കൗണ്ടന്റ് നിയമനം നടത്തുന്നു.

2
76

കുടുംബശ്രീയിൽ അക്കൗണ്ടന്റ് ജോലി നേടാൻ അവസരം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി ബ്ലോക്കിൽ തുടങ്ങുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികാ അടിസ്ഥാനത്തിൽ നിയമിക്കുന്നു.അപേക്ഷകർ തലശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരും എം കോം, ടാലി യോഗ്യത ഉള്ളവരുമായിരിക്കണം. പ്രായപരിധി 22-45. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകളുമായിരിക്കണം അപേക്ഷകർ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 26ന് വൈകിട്ട് അഞ്ച് മണിക്കകം പിണറായി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ഫോൺ: 0497 2702080.

ഡോക്ടർ നിയമനം നടത്തുനിന്നു , ആലപ്പുഴ ജില്ലയിൽ കായംകുളം താലൂക്കാശുപത്രിയിൽ ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി 10 വരെ സായാഹ്ന ഒ.പി. കൈകാര്യം ചെയ്യുന്നതിന് താത്കാലികമായി ഡോക്ടർമാരെ നിയമിക്കുന്നു. എം.ബി.ബി.എസും രജിസ്ട്രേഷനുമുള്ളവർ ജൂലൈ 25-ന് രാവിലെ 11ന് യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിനായി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. ഫോൺ: 0479- 2447274.

 

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ/ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കൗൺസലിങ്, കരിയർ ഗൈഡൻസ് എന്നിവ നൽകുന്നതിന് ഒരു വർഷത്തേക്ക് സ്റ്റുഡന്റ് കൗൺസലർമാരെ നിയമിക്കുന്നു. എം എ സൈക്കോളജി/ എം എസ് ഡബ്ല്യു , എം എസ് സി സൈക്കോളജി എന്നിവയാണ് യോഗ്യത.കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. എം എസ് സി ക്ലിനിക്കൽ/ കൗൺസലിങ് സൈക്കോളജി, എം എസ് ഡബ്ല്യു സൈക്യാട്രിക് സോഷ്യൽ വർക്ക് എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രായം 2023 ജനുവരി ഒന്നിന് 25നും 45നും ഇടയിൽ.താൽപര്യമുള്ളവർ ആഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. പട്ടികവർഗ വിഭാഗത്തിൽപെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. ഫോൺ: 0497 2700357.കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

2 COMMENTS

Leave a Reply