LIC യിൽ 300ൽ പരം ജോലി ഒഴിവുകൾ; എക്സ്പീരിയൻസ് ആവശ്യമില്ല – ഇൻഷുറൻസ് മേഖലയിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ആയി Life Insurance Corporation of India (LIC ) പുതിയൊരു റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരിക്കുകയാണ്. ASSISTANT ADMINISTRATIVE OFFICER (GENERALIST) എന്ന തസ്തികയിലേക്ക് ആണ് നിയമനങ്ങൾ നടക്കുന്നത്. നിലവിൽ 300 ഒഴിവുകളിലേക്ക് ആണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇതിലേക്ക് 21 വയസിനും 30 വയസിനും ഇടയിൽ പ്രായം വരുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണു. (SC, ST, OBC) തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കുന്നതായിരിക്കും.
അതിൽ അപേക്ഷ ഫീസ് വരുന്നത് SC,ST,PWBD എന്നെ വിഭാഗക്കാർക്ക് 85 രൂപയും മറ്റുള്ള വിഭാഗക്കാർക്ക് 700 രൂപയും ആണ്. ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദം ആണ് വിദ്യഭ്യാസ യോഗ്യത ആയി പറഞ്ഞിട്ടുള്ളത്. ഇതിലേക്ക് അപ്ലൈ ചെയ്യുവാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ LIC യുടെ ഒഫീഷ്യൽ സൈറ്റ് ഇൽ വന്നിട്ടുള്ള നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 31 മുന്പായി അപേക്ഷകൾ അപേക്ഷകൾ ഓൺലൈൻ ആയി ഫീസ് അടച്ചു കൊണ്ട് സമർപ്പിക്കുവാൻ സാധിക്കുന്നതാണ്. ഇതിലേക്ക് മുൻ തൊഴിൽ പരിജയം ഇല്ലാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
https://youtu.be/293tQsHL00o