കിസാൻ സമ്മാൻ നിധിയുടെ ഇരുപതാമത്തെ ഗഡു വിതരണവുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിതരണത്തിനാവശ്യമായ ആദ്യ ഘട്ടത്തിലെ പ്രോസസ്സിംഗ് ആരംഭിച്ചിരിക്കുകയാണ്. കർഷകർക്ക് സഹായമായി തുടങ്ങിയ സർക്കാരിന്റെ ഈ പദ്ധതി വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നതിന്റെ ഇരുപതാമത്തെ തവണ ആയതുകൊണ്ടുതന്നെ വലിയ പരിപാടികളോടെ ആയിരിക്കും വിതരണം ഉണ്ടായിരിക്കുക.
അതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വിതരണത്തിനായി വൈകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ജൂൺ മാസം വളരെ നേരത്തെ തന്നെ തുക അക്കൗണ്ടിലേക്ക് എത്തുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ വൈകിയാണ് എത്തുന്നതെന്നാണ് ഇപ്പോഴത്തെ അപ്ഡേറ്റ്.
വരും വർഷങ്ങളിലും തടസങ്ങൾ ഇല്ലാതെ തന്നെ ഈ ആനുകൂല്യങ്ങൾ ലഭിക്കും എന്നതാണ് കർഷകർക്ക് ഉള്ള സന്തോഷവാർത്ത. കിസാൻ സമ്മാൻ നിധിയിൽ ഇല്ലാത്തവർക്കും ഉള്ളവർക്കും ഉൾപ്പെടെ കര്ഷകര്ക്കായുള്ള ഡിജിറ്റൽ സർവ്വേ കാർഡ് ഉടൻ വരും എന്ന അറിയിപ്പും സർക്കാരിന്റെ ഭാഗത്ത് നിന്നും വന്നിരിക്കുകയാണ്.
നവംബർ മാസത്തോടെ ആയിരിക്കും വിതരണം ആരംഭിക്കുക. ഡിജിറ്റൽ ആയുള്ള റീ സർവ്വേ പൂർത്തിയായ വില്ലേജുകളിൽ ആയിരിക്കും ഇത്തരത്തിൽ വിതരണം ഉണ്ടാവുന്നത്. വില്ലേജിന് കീഴിൽ വരുന്ന എല്ലാ ഭൂ ഉടമകൾക്കും ഈ കാർഡ് ലഭ്യമാകും. ഓരോ ഭൂമിക്കും കൃത്യമായി 10 അക്ക നമ്പറുകളും ലഭിക്കുന്നതാണ്.