NDA Group C Recruitment 2023 : കേന്ദ്ര സർക്കാരിന് കീഴിൽ സ്ഥിര ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണാവസരം ഒരുക്കി കൊണ്ട് നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ ഒഴുവുകളും ആയി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ വന്നിരിക്കുക ആണ്. MULTI TASKING STAFF എന്ന തസ്തികയിലേക്ക് 182 ഒഴിവുകളോട് കൂടിയും അതുപോലെ തന്നെ L D C പോസ്റ്റിലേക്ക്ക് 27 ഒഴിവുകളോട് കൂടിയും മറ്റുള്ള ട്രേഡ് പോസ്റ്റുകളിലേക്ക് ഏകദേശം 251 ഓളം ഒഴിവുകളോടെ ഉദ്യോഗാർത്ഥികളെ റിക്രൂട്ടിട് ചെയ്യാനുള്ള അപേക്ഷകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഓൺലൈൻ സംവിധാനത്തിലൂടെ ആണ് ഇതിലേക്ക് അപേക്ഷിക്കേണ്ടത്.
GROUP C പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യാതൊരു വിധത്തിൽ ഉള്ള അപേക്ഷ ഫീസും ഇല്ലാതെ തന്നെ ഓൺലൈൻ വഴി അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ്. L D C പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള age limit 18 വയസു മുതൽ 27 വയസ് വരെ ആണ്. മറ്റുള്ള ട്രേഡ് പോസ്റ്റുകളിലേക്ക് 18 വയസ് മുതൽ 25 വയസു വരെയും ആണ് age limit കാണിക്കുന്നത്. പത്താം ക്ലാസ് മുതൽ പ്ലസ് ടു വിദ്യാഭ്യാസം ഉള്ളവർക്ക് വരെ നിരവധി പോസ്റ്റുകളിലേക്ക് അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.