Thozhilvartha

ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാൻ അവസരം

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെയും ആനക്കാരുടെയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി സൂപ്പർവൈസർ , അസി. സെക്യൂരിറ്റി സൂപ്പർവൈസർ , സെക്യു രിറ്റി ഗാർഡ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ, ഒരുവർഷത്തേക്കാണ് നിയമനം. സൈനിക-അർധസൈനിക വിഭാ ഗങ്ങളിൽനിന്ന് വിരമിച്ചവർക്കാണ് അവസരം.സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്ന് വിരമിച്ചവരായിരിക്കണം, സെക്യൂരി റ്റി സൂപ്പർവൈസർ, അസി. സെക്യൂ രിറ്റി സൂപ്പർവൈസർ തസ്തികക ളിലേക്ക് അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ചവരാ യിരിക്കണം. മികച്ച ശാരീരിക മതയും കാഴ്ചശക്തിയും ഉണ്ടായി രിക്കണം. സെക്യൂരിറ്റി സൂപ്പർ വൈസർ: 23,000 രൂപ, അസി. സെക്യൂരിറ്റി സൂപ്പർവൈസർ 22,000 രൂപ, സെക്യൂരിറ്റി ഗാർഡ്: 21,175 രൂപ.എന്നിങ്ങനെ ആണ് ശമ്പളം ലഭിക്കുന്നത് , അപേ ക്ഷയ്ക്കൊപ്പം ഡിസ്ചാർജ് സർട്ടിഫി ക്കറ്റിന്റെ പകർപ്പ്, സ

 

ബ് ഇൻസ്പെ ക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസി. സർജനിൽ കുറയാത്ത ഡോക്ടറുടെ മെഡി ക്കൽ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. അപേക്ഷാഫോം ദേവസ്വം ഓഫീസിൽനിന്ന് 100 രൂപ ഫീസടച്ച് മാർച്ച് 27 മുതൽ ഏപ്രിൽ 7 (3 pm) വരെ വാങ്ങാം. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ, പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് അപേക്ഷാഫോം സൗജന്യമായി ലഭിക്കും. ഈ തസ്തികയിലേക്ക്ക് അപേക്ഷിക്കാൻ 2023 ജനുവരി 1-ന് 60 വയസ്സ് കവിയരുത്. തപാൽ മൂക്കനെ ആണ് അപേക്ഷ നൽകാൻ കഴിയുന്നത് , അപേക്ഷ അയക്കേണ്ട വിലാസം അഡ്മിനി സ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 7 (5 pm).
വിശദവിവര 66130006 : 0487-2556335..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top