ആരോഗ്യമേഖലയിൽ ജോലി നോക്കുന്നവർക്ക് ഇതാ സുവർണ അവസരം വന്നിരിക്കുന്നു , കേരളത്തിൽ തന്നെ മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പ്രോജക്ട് എച്ച്എംസി വഴി രാത്രികാല ജോലികൾക്കായ് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, ഡോക്ടർ – ഫാർമസിസ്റ്റ് – പാലിയേറ്റീവ് ഡ്രൈവർ – എക്സ്റേ ടെക്നീഷ്യൻ – ആംബുലൻസ് ഡ്രൈവർ – ഡാറ്റാ എൻട്രി ഓപ്പറേറ്റർ -സെക്യൂരിറ്റി , എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുത് , എല്ലാ തസ്തികയിലേക്കും ഒരു ഒഴിവു ആണ് ഉള്ളത് ,
ഈ തസ്തികയിലേക്ക് എല്ലാം അപേക്ഷിക്കാനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആണ് ,ഓരോ തസ്തികയിലേക്കും ആവശ്യം ആയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നത് ആണ് , താല്പര്യം ഉള്ള തസ്തികളിലേക്ക് അപേക്ഷകൾ നൽകാൻ നേരിട്ട് ചെല്ലണം , മാർച്ച് 28ന് രാവിലെ 10.30ന് മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 25ന് വൈകുന്നേരം 3 മണിക്ക് മുൻപ് അപേക്ഷ അസൽ രേഖകൾ പകർപ്പ് സഹിതം പരിശോധനയ്ക്കായി മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്. എല്ലാ തസ്തികകൾക്കും സർക്കാർ നിഷ്കർഷിച്ച യോഗ്യത ഉണ്ടായിരിക്കണം,