ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൽ നിരവധി ജോലികൾ, എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി

0
20

കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ്‌ ആയ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വലറിയിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു.വിവിധ ജോലി ഒഴിവുകൾ വന്നിട്ടുണ്ട് യാതൊരു എക്സ്പീരിയൻസ് ഇല്ലാത്ത, സ്ത്രീകൾക്കും, പുരുഷന്മാർക്കും ജോലി നേടാൻ അവസരം
സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട് .സെയിൽസ്മാൻ ട്രൈനീ,സെയിൽസ് ഗേൾ ,സെയിൽസ് ഗേൾ ,സെയിൽസ് ഗേൾ , എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , യാതൊരു എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഈ ജോലി നേടാവുന്നതാണ് , നേരിട്ട് നടക്കുന്ന അഭിമുഖത്തിലൂടെ പങ്കെടുത്തു ജോലി നേടാവുന്നത് , 26th APRIL 2023, Wednesday @Thrissur
10:30 am to 1 pm വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്തു ജോലി നേടാം ,

അച്ചന്‍കോവില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബി എ എം എസ് ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ എ ക്ലാസ് രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി: 18-38 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടാകും. ശമ്പളം: പ്രതിദിനം 1455 പ്രകാരം പ്രതിമാസം പരമാവധി 39285 രൂപ. താത്പര്യമുള്ളവര്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം ഏപ്രില്‍ 26ന് രാവിലെ 10.30ന് ആശ്രാമത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474 2763044.

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 32,000 രൂപ മാസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം . ചൈൽഡ് ഡെവലപ്മെന്റിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള റിസേർച്ച് പരിജ്ഞാനം നേടിയവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി മേയ് എട്ടിനു രാവിലെ 11ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

Leave a Reply