കേരള സർക്കാർ വിവിധ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു, താത്കാലിക സ്ഥിര ജോലി നിയമനങ്ങൾ, നിങ്ങളുടെ ജില്ലാ ജോലി തിരഞ്ഞെടുക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക. , ഈ ഒഴിവിലേക് നേരിട്ട് അപേക്ഷകൾ ക്ഷണിക്കാൻ കഴിയുന്നത് ആണ് , താത്കാലിക മായി സ്ഥിരം ആയി ജോലി നേടാൻ അവസരം ഉണ്ട് ,
കേരള ഫോക്ലോർ അക്കാദമിയുടെ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ കോ-ഓർഡിനേറ്റർ കം ക്ലാർക്ക് (ഒന്ന്), സ്വീപ്പർ (ഒന്ന്) എന്നീ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ജനുവരി 20 നു രാവിലെ 9.30 നു കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെന്ററിൽ എത്തിച്ചേരണം. ഈ ഒഴിവിലേക്ക് താല്പര്യം ഉള്ള ഉദ്യോഗാർത്ഥികളിൽ അപേക്ഷിക്കാം ,
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി-ബി.എസ് സി ഒപ്‌റ്റോമെട്രി/ ഡിപ്ലോമ ഇൻ ഒപ്താൽമിക് അസിസ്റ്റന്റ് കോഴ്‌സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം) താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദകോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് 5th ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 28 ന് രാവിലെ 11 മണിയ്ക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 വൈകുന്നേരം 5 മണി വരെ നേരിട്ട് അപേക്ഷകൾ സ്വീകരിക്കും ,
ജില്ല പട്ടികജാതി/പട്ടിക വർഗ്ഗ മോട്ടോർ ട്രാൻസ്പോർട്ട് കമ്യൂണിക്കേഷൻ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റർ കം ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/fisukalilപട്ടികവർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടർ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04935 240535.
കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ഗിറ്റാർ അധ്യാപകനെ ആവശ്യമുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30. യോഗ്യതകൾ അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കമുള്ള അപേക്ഷ ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ വഴിയോ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം,
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മായന്നൂർ നിളാ സേവാ സമിതി നടത്തുന്ന ഡോമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിൽ പ്യൂൺ, കുക്ക് എന്നീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനുവരി 21ന് തണൽ മാതൃസദനത്തിൽ വെച്ച് അഭിമുഖം നടത്തും. താൽപര്യമുള്ള 50 വയസ്സിനു താഴെ പ്രായമുള്ള എസ്എസ്എൽസി പാസ്സായ സ്ത്രീകൾ പ്രായവും യോഗ്യതയും തെളിയിക്കുന്ന അസൽ രേഖയുമായി അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ : 9446220616.