എയർപോർട്ടുകളിൽ ജോലി നേടാം പത്താം ക്ലാസ്സ്‌ മതി

0
62

Air India എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കേരളത്തിൽ വിവിധ ജില്ലകളിലെ എയർപോർട്ടുകളിൽ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. വ്യോമയാനമാത്രാലയത്തിൽ ജോലി നോക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസരം വന്നിരിക്കുന്നു , എയർപോർട്ട് ജോലി അന്വേഷിക്കുന്ന കേരളത്തിലെ പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം.കൊച്ചി ,കാലിക്കറ്റ് ,കണ്ണൂർ , എന്നി ജില്ലകളിൽ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , ഹാൻഡിമാൻ .യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, എന്നി തസ്തികയിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് , 16,530 രൂപ മുതൽ പ്രതിമാസം ശമ്പളം നൽകുന്നു , കൊച്ചി 45 ഒഴിവുകൾ
കാലിക്കറ്റ്45 ഒഴിവുകൾ കണ്ണൂർ 20 ഒഴിവുകൾ എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , 28 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും , വനിത/ SC/ ST/ ESM: അപേക്ഷ ഫീസ് നൽകേണ്ടതില്ല , മറ്റുള്ളവർ: 500 രൂപ അപേക്ഷ ഫീസ് ആയി നൽകണം ,
അതുപോലെ തന്നെ ജില്ലയിൽ വന്നിരിക്കുന്ന മറ്റു ഒഴിവുകൾ താഴെ പറയുന്നു ,
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കു ന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയി നിങ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സിൽ (കിർതാഡ്സ്) പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കാനും താത്പര്യമുള്ള ഗവേഷ ണാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്ന തിന് അവസരം. 10 ഒഴിവുകളാണുള്ളത്. യോഗ്യത: നരവംശശാസ്ത്രം/ സോഷ്യോളജി/ സോഷ്യൽ വർക്ക് സ്റ്റാറ്റിസ്റ്റിക്സ്/ ഭാഷാ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ബിരു ദാനന്തര ബിരുദം. പ്രതിമാസം 3,500 രൂപ യാത്രാച്ചെലവ് ലഭിക്കും. മൂന്ന് മാസമാണ് കാലാവധി. പ്രായം: 2022 ജനുവരി ഒന്നിന്. പരമാവധി 25 വയസ്സ്. kirtads.kerala.gov. in എന്ന വെബ്സൈറ്റിലെ ഗൂഗിൾ ഫോം മുഖേന ഓൺലൈൻ ആയി അപേക്ഷിക്ക ണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 4.വരെ ,

എറണാകുളം ജില്ലയിലെ ഒരു കേന്ദ്രസർ ക്കാർ സ്ഥാപനത്തിൽ ജനറൽ വർക്കർ (കാൻറീൻ) തസ്തികയിൽ 23 ഒഴിവുണ്ട്. കരാർ നിയമനമാണ്. യോഗ്യത: ഏഴാം ക്ലാസ്, ഒരു ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് സ്ഥാപനത്തിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ/ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ കേന്ദ്ര സംസ്ഥാന അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടുവർഷത്തെ വൊക്കേഷ ണൽ സർട്ടിഫിക്കറ്റ്, ഫാക്ടറിയിൽ ഭക്ഷണം തയ്യാറാക്കുന്നതിലോ വിളമ്പുന്നതിലോ കുറഞ്ഞത് മൂന്നുവർഷത്തെ പരിചയം. പ്രായം: 2023 ജനുവരി 13-ന് 18-30. നിയ മാനുസൃത വയസ്സിളവ് ബാധകം. ശമ്പളം: 17300 രൂപ. അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 11-നുമുൻപ് അതത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

 

Leave a Reply