സർക്കാർ സ്ഥാപനങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ ഒരു നിരവധി അവസരങ്ങൾ വന്നിരിക്കുന്നു കേരള സർവകലാശാലയുടെ എഡ്യൂക്കേഷൻ പഠനവകുപ്പിൽ ഒരു വർഷത്തെ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷ കാശാണിച്ചിരിക്കുന്നു . യോഗ്യത എം.എഡ്. ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും (സർട്ടിഫിക്കറ്റ്, മാർക്ക്‌ലിസ്റ്റ് സഹിതം ജനുവരി ഏഴിന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ വഴി ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത് , വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദർശിക്കുക.അതുപോലെ തന്നെ പ്രോജക്റ്റ് മാനേജർ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ പ്രോജക്റ്റിലേക്ക് മാനേജറെ (മാർക്കറ്റിങ്) താത്കാലികമായി നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: http://www.kfri.res.in.
അതുപോലെ തന്നെ പ്രോജക്റ്റ് ഫെല്ലോ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രെോജക്റ്റ് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. കെമിസ്ട്രി/വുഡ് സയൻസ്/ഫോറസ്റ്റ് പ്രൊഡക്ടീവ് യൂട്ടിലൈസേഷൻ ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബരുദം ആണ് യോഗ്യത. മരം/ മുള പരിചരണത്തിലുള്ള പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി.പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2022 ജനുവരി 1 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജനുവരി 13 ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശൂർ പീച്ചിയിലെ ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം, അവിടെ നിന്നും തിരഞ്ഞു എടുക്കുന്നവർക്ക് ജോലിയിൽ പ്രേവേശിക്കാം , കൂടാതെ ആംബുലൻസ് ഡ്രൈവർ നിയമനം
മെഡിക്കൽ ഓഫീസർ, വോളണ്ടിയർ .പാലിയേറ്റീവ് കെയർ നഴ്സ് എന്നി തസ്തികയിലേക്കും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു , കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കാവുന്നത് ആണ് ,