ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ, അടുത്ത ദിവസങ്ങളിൽ നടക്കുന്ന ഇന്റർവ്യൂകളെ കുറിച്ച് അറിയാം
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റിൽ ചീഫ് റേഡിയോഗ്രാഫർ, റേഡിയോഗ്രാഫർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി ജനുവരി 15 രാവിലെ 11ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in.
*എറണാകുളം ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ ടെക്നീഷ്യൻ താൽക്കാലിക ഒഴിവിലേക്ക് ജനുവരി 10ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സയൻസ് പ്രധാന വിഷയമായി പ്ലസ് ടു/ പ്രീഡിഗ്രിയും ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി അല്ലെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ടെകനോളജി യോഗ്യതയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹജരാകണം.