Thrissur Kuttipuraam Road Issue | തൃശ്ശൂർ-കുറ്റിപ്പുറം പാത സമരം കളക്ട്രേറ്റിലേക്ക്

0
15

Thrissur Kuttipuraam Road Issue: കോൺഗ്രസ്സിൻ്റെ രാപ്പകൽ സമര സമാപനം പി.എ മാധവൻ ഉൽഘാടനം ചെയ്തു. ജില്ലയിലെ തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാതയുടെ പുനർനിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും വഴിയിൽ തടയുകയും കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്യുമെന്ന് മുൻ ഡി.സി.സി പ്രസിഡൻ്റ് പി.എ മാധവൻ പ്രസ്ഥാവിച്ചു.

ചൂണ്ടൽ മുതൽ മഴുവഞ്ചേരി വരെയുള്ള റോഡ് കുണ്ടും കുഴിയുമായി തകർന്നുകിടക്കുന്ന റോഡ് എത്രയും പെട്ടെന്ന് ശരിയാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഈ റോഡ് നന്നാക്കുകയില്ല എന്ന പിടിവാശി മണലൂർ എംഎൽഎ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ ബുധനാഴ്ച രാവിലെ 10 വരെ നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ സമാപന യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എ മാധവൻ.

പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.ജെ സ്റ്റാൻലി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ശ്രീ സി സി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ആർഎം ബഷീർ, പി.മാധവൻ, ആൻ്റോ പോൾ, ബാലചന്ദ്രൻ പൂലോത്ത്, ജസ്റ്റിൻ കൂനാമുച്ചി, ഐ. വേണുഗോപാൽ, ധനേഷ് ചുള്ളിക്കാട്ട്, സജിത്ത് കുമാർ, ടി.ഒ സെബി എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു

Leave a Reply