ഇനിമുതൽ സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ്

0
27

ലൈസൻസ് സ്മാർട്ട് കാർഡ് രൂപത്തിൽ അടുത്തിടെയാണ് മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ തന്നെ ലൈസൻസ് എങ്ങനെ സ്മാർട്ട് കാർഡ് രൂപത്തിലാക്കാമെന്ന സംശയവും ഉയർന്നു കഴിഞ്ഞു. നിങ്ങളുടെ പഴയ ലാമിനേറ്റഡ് കാർഡുകൾ വരെ പെറ്റ് ജി ഫോമിലേക്ക് മാറ്റാൻ സാധിക്കും.ഇതിനായി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നിലവിലുള്ള കാർഡുകൾ മാറ്റുന്നതിനായി ഓൺലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റൽ ചാർജും ഉൾപ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാൽ മതിയാകും. പുതിയ കാർഡ് നിങ്ങൾക്ക് അഡ്രസിൽ ലഭിക്കുന്നതായിരിക്കും. മേയ് മുതൽ വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും പെറ്റ് ജി കാർഡിലേക്ക് മാറും.

 

ഏഴ് സുരക്ഷാസംവിധാനമാണ് കാർഡുകളിൽ ഒരുക്കിയിട്ടുള്ളത്. എ.ടി.എം. കാർഡുകളുടെ മാതൃകയിൽ പേഴ്‌സിൽ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാർഡുകൾ. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിൽ അക്ഷരങ്ങൾ മായില്ല. പ്രത്യേക നമ്പർ, അൾട്രാവയലറ്റ് ലൈറ്റിൽ തെളിയുന്ന പാറ്റേൺ, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈൻ, വശങ്ങളിൽ മൈക്രോ അക്ഷരങ്ങളിലെ ബോർഡർ ലൈൻ, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്‌കാൻചെയ്താൽ ലൈസൻസ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആർ. കോഡ് എന്നിവ ഇതിലുണ്ട്. വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു കാർഡ് ആണ് ഇത് , ഇത് നമ്മൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാനും കഴിയും , അതിനായി mParivahan എന്ന സൈറ്റ് വഴി അപേക്ഷകൾ നൽക്കാവുന്നതും ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply