Thozhilvartha

സഞ്ജു സാംസണെ 18 കോടി, ഇത്തവണയും രാജസ്ഥാനിൽ തുടരും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത്തവണയും സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ. മുൻ വര്ഷങ്ങളിലെ പോലെ തന്നെ ടീമിന്റെ ക്യാപ്റ്റൻ ആയി സഞ്ജുവിനെ നിലനിർത്താനാണ് ടീമിന്റെ തീരുമാനം. അതിനായി ഇത്തവണ സഞ്ജുവിന് ടീം നൽകുന്നത് 18 കോടി രൂപയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സഞ്ജു സാംസൺ. ഓരോ മലയാളികൾക്കും പ്രിയപ്പെട്ട വിവിധ ഐ പി ൽ ടീമുകൾ ഉണ്ട് എങ്കിലും എല്ലാവരും സഞ്ജു എന്ന മലയാളി താരം നല്ല പെർഫോമൻസ് കാഴ്ചവയ്ക്കാനായി ആഗ്രഹിക്കുന്നുണ്ട്.

കഴിഞ്ഞ 4 സീസോണുകളിലും സഞ്ജു സാംസൺ തന്നെ ആയിരുന്നു രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റൻ. ഇത്തവണയും അതുപോലെ തന്നെ രാജസ്ഥാനെ നയിക്കാൻ സഞ്ജു തയ്യാറാണ്. ക്യാപ്റ്റൻ ആയതിനുശേഷം സഞ്ജു ഇതുവരെ 1835 റൺസ് എടുത്തിട്ടുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആയാലും ഇന്റർനാഷണൽ ക്രിക്കറ്റിൽ ആയാലും മലയാളികൾ പുറമെ മറ്റു സംസ്ഥാനത്തെ ക്രിക്കറ്റ് ആരാധകരും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന ഒരു താരമാണ് സഞ്ജു സാംസൺ.

എന്നാൽ അതെ സമയം രാജസ്ഥാൻ റോയൽസ് ടീമിനിറ് ഇഷ്ടപെടുന്ന ആരാധകരെ നിരാശരാക്കി എല്ലാവരുടെയും പ്രിയപ്പെട്ട ജോസ് ബട്ലർ എന്ന മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തെ ഇത്തവണ ടീം നിലനിർത്തിയില്ല. സഞ്ജു സാംസൺ ജോസേട്ടൻ കോംബോ ഇഷ്ടപെടുന്ന നിരവധി ആരാധകർ ഉണ്ട്. ഇത്തവണ അവരെ നിരാശരാകുന്ന ഒരു തീരുമാനമാണ് ടീം എടുത്തിരിക്കുന്നത്.

യശസ്വി ജയ്സ്വാൾ , റിയാൻ പരാഗ് , ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവരാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയ മറ്റു താരങ്ങൾ.

sanju samson

ഒപ്പം സഞ്ജുവിന്റെ സുഹൃത്തായ ബേസിൽ ജോസഫ് ആരാധകരും ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സഞ്ജുവും നടനും സംവിധായകനുമായ ബേസിൽ ജോസഫും തമ്മിലുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യാറുള്ളതാണ്. ഇത്തവണ ബേസിൽ ജോസഫ് കോഴിക്കോട് ഫുട്ബാൾ ടീമിന്റെ ഭാഗമാണ്.

സഞ്ജുവിനെ ലഭിക്കുന്ന 18 കോടിരൂപ കൊണ്ട് സഞ്ജു എന്താണ് ചെയ്യാൻ പോകുന്നതെന്ന് കാര്യത്തിലും നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നു.

ചർച്ചകൾക്ക് ഉപരി സജു ക്യാപ്റ്റൻ ആയി തുടരുന്നു എന്നത് തന്നെയാണ് എല്ലാവര്ക്കും സന്തോഷം തോന്നുന്ന വാർത്ത.

 

English Summary: rajasthan royals retain sanju samson for this year

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top