Home Government Jobs പോസ്റ്റുമാൻ ജോലി നേടാം, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് – Post Man Job Opportunites in...

പോസ്റ്റുമാൻ ജോലി നേടാം, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് – Post Man Job Opportunites in Kerala

0
81

Post Man Job Opportunites in kerala:- കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു ,തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീ കരിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്താകെ 34 പോസ്റ്റൽ സർക്കിളുകളിലായി 40,889 ഒഴിവാണുള്ളത്. ഇതിൽ 2462 ഒഴിവ് കേരള സർക്കിളിലാണ്. പത്താംക്ലാസ് പാസായവർക്കാണ് അവസരം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ആലപ്പുഴ
ആലുവ,കാലിക്കറ്റ്,കണ്ണൂർ,ചങ്ങനാശ്ശേരി,എറണാകുളം,ഇടുക്കി,ഇരിങ്ങാലക്കുട,കാസർകോട്,കോട്ടയം,ലക്ഷദ്വീപ്,മഞ്ചേരി,മാവേലിക്കര,ഒറ്റപ്പാലം,പാലക്കാട്,പത്തനംതിട്ട,കൊല്ലം,ആർ.എം.എസ്.സി.ടി.കോഴിക്കട്,ആർ.എം.എസ്.എറണാകുളം, ആർ.എം.എസ്. തിരുവനന്തപുരം,തലശ്ശേരി,തിരൂർ, എന്നിങ്ങനെ ഉള്ള എല്ലാ സ്ഥലത്തും ജോലി ഒഴിവു വന്നിരിക്കുന്നു ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് വേതനം നിശ്ച യിക്കുക. ഇതു പ്രകാരം ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ ഡാക് സേവകിന് നാലുമണിക്കൂറി ന് 10,000 രൂപ മുതൽ 24,470 രൂപ വരെയും ലഭിക്കാം.18-40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഉയർന്ന പ്രായപരിധിയിൽ എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി. സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും. ഇ.ഡബ്ല്യു. എസ്. വിഭാഗത്തിന് വയസ്സിളവില്ല. ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്.

 

ഭിന്നശേഷിക്കാ രായ ഒ.ബി.സി. വിഭാഗക്കാർക്ക് 13 വർഷവും ഭിന്നശേഷിക്കാരായ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 15 വർഷവും ഇളവ് ലഭിക്കും.100 രൂപ. വനിതകൾ/ ട്രാൻസ് വുമൻ/ എസ്.സി./ എസ്.ടി./ ഭിന്നശേഷിക്കാർ എന്നി വർക്ക് ഫീസില്ല. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ് യു.പി. ഐ. ഉപയോഗിച്ച് ഫീസടയ്ക്കാം.വിശദവിവരങ്ങൾക്കും അപേക്ഷിക്കാ mzo www.indiapostgdsonline.gov. in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകർക്ക് ഉപയോഗത്തിലി രിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്ക ണം. ഓൺലൈൻ അപേക്ഷയിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. ഫോട്ടോ 50 കെ.ബി. യിൽ താഴെയും ഒപ്പ് 20 കെ.ബി.യിൽ താഴെയുമായിരിക്കണം സൈസ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16.തിരുത്തലോ കൂട്ടിച്ചേർക്കലോവരുത്തണമെങ്കിൽ അതിന് മൂന്നു ദിവസത്തെ സമയം ഫെബ്രുവരി 17, 18, 19) അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോദിക വെബ് സൈറ്റ് സന്ദർശിക്കുക.

 

English Summary: Post Man Job Opportunites in kerala

NO COMMENTS

Leave a Reply