Thozhilvartha

മെഗാ ജോബ് ഫെയർ വഴി വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം.

മെഗാ ജോബ് ഫെയർ വഴി വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം.
കേരള നോളേജ് ഇക്കോണമി മിഷൻ, കുടുംബശ്രീ തുടങ്ങി മറ്റു മേഖല സ്ഥാപനങ്ങൾ കൂടി ചേർന്ന് വിവിധ ജില്ലകളിൽ ആയി മെഗാ ജോബ് ഫെയർ നടത്തുന്നു. 40 കമ്പനികളിൽ നിന്നായി നിരവധി ജോലി ഒഴിവുകൾ .ജോലി നേടാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്ത പോസ്റ്റ്‌ പൂർണ്ണമായും വായിച്ചു നോക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.
 

 
Nb: രെജിസ്റ്റർ ലിങ്കിൽ കേറി രെജിസ്റ്റർ ചെയ്യുക.
 
ജില്ലകളും, തൊഴിൽ മേള ഇന്റർവ്യൂ തിയതിയും ചുവടെ കൊടുക്കുന്നു.
 
07/10/2023
Pathanamthitta, Thrissur, Wayanad
10/10/2023
Malapuram, Kasargod
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും കേരള നോളേജ് ഇക്കോണമി മിഷനും കുടുംബശ്രീയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും സംയുക്തമായി ജോബ് ഫെയർ നടത്തുന്നു. ഒക്ടോബർ ഏഴിന് രാവിലെ ഒമ്പത് മുതൽ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ വെച്ചാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. 40ൽ പരം കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് വേണ്ടി ഉദ്യോഗാർഥികൾ  താഴെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
📔 കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷൻ, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, കുഴൽമന്ദം പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ ഏഴിന് തൊഴിൽമേള സംഘടിപ്പിക്കുന്നു.

കുഴൽമന്ദം പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ രാവിലെ 9.30 മുതൽ നടക്കുന്ന മേള പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ ഉദ്ഘാടനം ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി പങ്കെടുക്കാം.
പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ഫോൺ നമ്പർ- 6282312892
 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top