Thozhilvartha

മലബാര്‍ ക്യാന്‍സര്‍ സെന്ററിൽ അവസരങ്ങൾ

 കേരള സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം. തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 11 ഒഴിവുകളാണുള്ളത്. റസിഡന്റ് സ്റ്റാഫ് നഴ്‌സ്, റസിഡന്റ് ഫാര്‍മസിസ്റ്റ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ റസിഡന്റ് സ്റ്റാഫ് നഴ്‌സ്, റസിഡന്റ് ഫാര്‍മസിസ്റ്റ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 11 ഒഴിവുകളിലേക്ക് താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക.

റസിഡന്റ് സ്റ്റാഫ് നഴ്‌സ് = 05 ഒഴിവ്

റസിഡന്റ് ഫാര്‍മസിസ്റ്റ് = 01 ഒഴിവ്

പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = 05 ഒഴിവ്

പ്രായപരിധി

18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

റസിഡന്റ് സ്റ്റാഫ് നഴ്‌സ്

ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം/ ഓങ്കോളജിയില്‍ ബേസിക് ഡിപ്ലോമ.

റസിഡന്റ് ഫാര്‍മസിസ്റ്റ്

ഡിഫാം/ ബിഫാം

പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്

പ്ലസ് ടു വിജയം

ശമ്പളം 

റസിഡന്റ് സ്റ്റാഫ് നഴ്‌സ് : 20000 രൂപ പ്രതിമാസം.

റസിഡന്റ് ഫാര്‍മസിസ്റ്റ് = 15000 രൂപ മുതല്‍ 17,000 രൂപ വരെ.

പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = 10,000 രൂപ പ്രതിമാസം

അപേക്ഷ ഫീസ്

പട്ടിക ജാതി / പട്ടിക വര്‍ഗ വിഭാഗക്കാര്‍ 100 രൂപ ഫീസ് നല്‍കണം. മറ്റുള്ളവര്‍ക്ക് 200 രൂപയാണ് അപേക്ഷ ഫീസ്

എഴുത്ത് പരീക്ഷയുടെയും, ഇന്റെർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍

അപേക്ഷ

താല്‍പര്യമുള്ളവര്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആണ്. സംശയങ്ങള്‍ക്ക്  വിജ്ഞാപനം കാണുക’. താല്പര്യം ഉള്ളവർ അപേക്ഷിക്കുക.മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top