എക്സൈസ് വകുപ്പിൽ ജോലി നേടാം കേരളത്തിലെ എല്ലാ ജില്ലകളിലുമായി ഒഴിവുകൾ –
എല്ലാ ജില്ലകളിലുമായി ഒഴിവുകൾ
കേരള പി എസ് സി എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ, ഭിന്ന ശേഷികാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല
യോഗ്യത: പ്ലസ് ടു/ തത്തുല്യം
പ്രായം: 19 – 31 വയസ്സ് ( SC/ ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം: 165 cms ( SC/ ST: 160 cms)
ശമ്പളം: 27,900 – 63,700 രൂപ
ഉദ്യോഗാർത്ഥികൾ 307/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് നവംബർ 1ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.