റേഷൻ കാർഡ് ഉള്ളവർ അറിഞ്ഞിരിക്കേണ്ട സുപ്രധാന അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്. നീല , വെള്ള കാർഡ് ഉള്ളവർക്ക് അരിയോടൊപ്പം പുതിയ വിഹിതം കൂടി ലഭിക്കാൻ പോവുകയാണ്. നീല വെള്ള റേഷൻ കാർഡ് ഉള്ളവർക്ക് മുൻഗണന പട്ടികയിലേക്ക് മാറ്റാനുള്ള അപേക്ഷ സമർപ്പണം നടന്നുകൊണ്ടിരിക്കുകയാണ്. ജൂൺ 30 വരെ ഇതിനായി സമയം ഉണ്ട്.
ജൂൺ 18 വരെ നിരവധി പേർ റേഷൻ കാർഡ് പിങ്ക് കാർഡിലേക്ക് ആക്കാനായി അപേക്ഷിച്ചിരുന്നു. പരിശോധനയിൽ അപേക്ഷിച്ചിട്ടുള്ളവർ അർഹരായി കണ്ടാൽ അവർക്ക് പിങ്ക് നിറത്തിൽ ഉള്ള മുൻഗണന പട്ടികയിൽ ഉള്ള കാർഡ് ലഭിക്കുന്നതാണ്.
പിങ്ക് കാർഡിന് അർഹരായിട്ടുള്ള നീല വെള്ള കാർഡ് ഉള്ളവർ ജൂൺ മാസം 30 ന് മുൻപ് തന്നെ അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിച്ച് കഴിഞ്ഞാൽ സൂക്ഷ്മ പരിശോധന നടത്തിയതിന് ശേഷം മാത്രമേ കൃത്യമായി കാർഡ് അനുവദിക്കുകയുള്ളു.
ഇതുവരെ അപേക്ഷിക്കാത്ത അർഹരായവർ നിങ്ങളുടെ അറിവിൽ ഉണ്ട് എങ്കിൽ അവരുടെ ആപേക്ഷികമായി പറയുക.
സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഉള്ള മണ്ണെണ്ണ വിതരണം ആരംഭിച്ചിരിക്കുകയാണ്. മഞ്ഞ റേഷൻ കാർഡിന് ഒരു ലിറ്റർ മണ്ണെണ്ണയും, പിങ്ക്, നീല, വെള്ള എന്നീ നിറത്തിൽ ഉള്ള റേഷൻ കാർഡ് ഉള്ളവർക്ക് അര ലിറ്റർ മണ്ണെണ്ണയും ലഭിക്കും.
മൂന്ന് മാസത്തിൽ ഒരിക്കൽ മാത്രമായിരിക്കും വിതരണം ഉണ്ടായിരിക്കുക. വൈദ്യുതി ഇല്ലാത്ത വീടുകൾക്ക് 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കും.