അഞ്ചാം ക്ലാസ്സ്‌ യോഗ്യതയിൽ ഫാം ലേബറര്‍ ജോലി ഒഴിവുകൾ

0
41

ചാലോട് ടി X ഡി പോളിനേഷന്‍ യൂണിറ്റില്‍ ഫാം ലേബറര്‍ തസ്തികയില്‍ ഒഴിവുകൾ വന്നിരിക്കുന്നു , നേരിട്ടും അല്ലാതെയും അപേക്ഷിക്കാൻ കഴിയും , അഞ്ചാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒഴിവു ആണ് ഇത് , മിനിമം യോഗ്യത: പ്ലസ്ടു/ വി എച്ച് എസ് സി (കൃഷി, ലൈവ് സ്റ്റോക്ക്, പൗള്‍ട്രി, ഡയറി), തെങ്ങു കയറ്റം അറിഞ്ഞിരിക്കണം.കാര്‍ഷിക ജോലികളില്‍ പ്രാവീണ്യവും കായിക പ്രയത്നമുള്ള തൊഴിലുകള്‍ ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം.പ്രായം 18നും 41നും ഇടയില്‍. ഈഴവ/തീയ്യ/ബില്ലവ മുന്‍ഗണനാ വിഭാഗക്കാരുടെ അഭാവത്തില്‍ മുന്‍ഗണയില്ലാത്തവരെയും പരിഗണിക്കും.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 20ന് രാവിലെ 11 മണിക്കകം മട്ടന്നൂര്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം നേരിട്ട് ഹാജരാകണം. നേരിട്ട് നേടാവുന്ന ഒഴിവ് ആണ് ഇത് ,

 

ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ബാലനീതി നിയമം വെക്കേഷൻ ഫോസ്റ്റർ കെയർ, ദീർഘകാല ഫോസ്റ്റർ കെയർ പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിനായി സന്നദ്ധ ദമ്പതികൾ, വ്യക്തികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബാലനീതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന അനുയോജ്യരായ കുട്ടികൾക്ക് കുടുംബാന്തരീക്ഷവും വ്യക്തിഗത ശ്രദ്ധയും ലഭിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ മാർച്ച് മാസം 4ന് മുൻപായി തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷ ഫോം ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം, രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ – 680 003. , 8547393879) നേരിട്ടു ബന്ധപ്പെടുക.

Leave a Reply