സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ ജോലി നേടാം

0
48

വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വൺ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയും ജോലി ചെയ്യുവാൻ സന്നദ്ധരായിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷകൾ സ്വീകരിക്കുന്നു,
കേസ് വർക്കർ രണ്ടു ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു , എം.എസ്.ഡബ്ല്യു/എൽ.എൽ.ബി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 18,000 രൂപ മാത്രം) എസ്.എസ്.എൽ.സി, പ്രവൃത്തി പരിചയം ക്ലീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യാൻ സന്നദ്ധരായിരിക്കണം. (പ്രതിമാസ വേതനം 8,000 രൂപ മാത്രം ലഭിക്കും .

സെക്യൂരിറ്റി ഗാർഡ്: രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് , എസ്.എസ്.എൽ.സി , പ്രവൃത്തി പരിചയം പ്രതിമാസ വേതനം 8,000 രൂപ മാത്രം). മൾട്ടിപർപ്പസ് ഹെൽപ്പർ: ഒരു ഒഴിവ്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം കാക്കനാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.

തൃശൂരിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: ബി.ടെക് (സിവിൽ) ചുരുങ്ങിയത് അഞ്ച് വർഷം പ്രവൃത്തിപരിചയം. ശമ്പള സ്‌കെയിൽ 20,000. ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply