ബാങ്കിൽ ജോലി നേടാൻ സുവർണ്ണാവസരം; job vacancy in kerala – ബാങ്ക് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരു സുവർണ അവസരം വന്നിരിക്കുക ആണ്. കേരള ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് GOLD APPRAISERS നെ ആവശ്യമായി വരുന്നുണ്ട്. 586 ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കമ്മീഷൻ വ്യവസ്ഥിതിയിൽ താത്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ അപേക്ഷിക്കാൻ സാധിക്കുന്ന ഒരു ഒഴിവാണ് ഇത്. ഇതിലേക്ക് ഉദ്യോഗാർത്ഥികൾക്ക് തനതു ജില്ലയിൽ ഉള്ള ഏതൊരു ശാഖയിലേക്കും അപേക്ഷകൾ സമർപ്പിക്കാം. അത്തരത്തിൽ അപേക്ഷകൾ സമർപ്പിക്കുന്ന ശാഖയിൽ തന്നെ ജോലി തയ്യാർ തയ്യാറായിരിക്കണം എന്ന് കൂടെ നിർബന്ധം ആണ്.
മാത്രമല്ല ഒരാൾ ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല. 10 ആം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ഒരു ഒഴിവാണ് ഇത്. സ്വർണത്തിന്റെ മാറ്റ് പരിശോധിക്കുന്നതിൽ ഏതെങ്കിലും ഒരു അംഗീകൃത സ്ഥാപനം അല്ലെങ്കിൽ ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആഭരണ നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡിൻറെ അംഗത്വം എന്നിവ ആവശ്യമാണ്. കുറഞ്ഞത് 5 വര്ഷം തനതു മേഖലയിൽ പ്രവർത്തി പരിജയം ഉണ്ടായിരിക്കണം. 21 വയസിനും 50 വയസിനും ഇടയിൽ പ്രായം വരുന്ന ആളുകൾക്കു അപേക്ഷിക്കാം.
https://youtu.be/9DwoHL90YgM