കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസനവകുപ്പിന്റെ സഹായത്തോടെ, തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആന്റ് ചിൽഡ്രൻസ് ഹോം, ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21.02.2023 ന് രാവിലെ 11 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.ക്ലീനിങ് സ്റ്റാഫ് : 02 .നഴ്സിംഗ് സ്റ്റാഫ് : 01 സൈക്കോളജിസ്റ്റ് (ഫുൾടൈം റസിഡന്റ്) : 01 ,സോഷ്യൽ വർക്കർ (ഫുൾ ടൈം റസിഡന്റ്) : 02 ,മാനേജർ : 01 ,കുക്ക് : 01 , എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് ,
Advertisement
ഓരോ ഒഴിവിലേക്കും അതിനിടേതായ യോഗ്യതയും വിവരങ്ങളും ഉണ്ട് , അത് അനുസരിച്ചു വേണം അപേക്ഷകൾ നൽകാൻ , കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം :സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1552, കല്പന, കുഞ്ചാലുംമൂട്, കരമന,പി.ഒ, തിരുവനന്തപുരം, ഫോൺ : 0471 -2348666,ഇ-മെയിൽ keralasamakhya@gmail.com, വെബ്സൈറ്റ് : www.keralasamakhya.org/