Thozhilvartha

പത്താം ക്ലാസ് മുതൽ യോഗ്യതയിൽ ഐഎസ്ആർഒയിൽ ജോലി നേടാം

ഐ.എസ്.ആർ.ഒയുടെ രണ്ട് കേന്ദ്രങ്ങളിലായി 96 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള പ്രൊപ്പൽഷൻ കോംപ്ലക്സിൽ 62 ഒഴിവും ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ 34 ഒഴിവുമാണുള്ളത്.
പ്രൊപ്പൽഷൻ കോംപ്ലക്സ് തസ്തികയിക്കലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്- 24 (മെക്കാനിക്കൽ-15, ഇലക്ട്രോണിക്സ്-4, ഇലക്ട്രിക്കൽ-1, കംപ്യൂട്ടർ സയൻസ്-1, സിവിൽ-3). യോഗ്യത: അനുബന്ധവിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള എൻജിനീയറിങ് ഡിപ്ലോമ. ശമ്പളം: 44,900-1,42,400 രൂപ.
ടെക്നീഷ്യൻ-ബി: ഒഴിവ്-29 (ഫിറ്റർ-19, ഇലക്ട്രോണിക് മെക്കാനി ക്-3, വെൽഡർ-3, റെഫ്രിജറേഷൻ ആൻഡ് എ.സി.-1, ഇലക്ട്രോണി ക്സ്-2, പ്ലംബർ-1). യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി. അംഗീകൃത ഐ.ടി. ഐയും, ശമ്പളം: 21,700-69,100 രൂപ.

ഡോട്ട്സ്മാൻ ബി: ഒഴിവ്-1(സിവിൽ), യോഗ്യത: പത്താംക്ലാസ് വിജയം, ഡ്രോട്ട്സ്മാൻ/സിവിൽ ട്രേഡിൽ എൻ.സി.വി.ടി. അംഗീകൃത ഐ.ടി.ഐയും. ശമ്പളം: 21,700- 69,100 രൂപ.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ഒഴിവ്-2. യോഗ്യത: പത്താം ക്ലാസ് വിജയം, എൽ.വി.ഡി. ലൈസൻസ്, പബ്ലിക് സർവീസ് ബാഡ്ജ്. സർക്കാർ/അർധസർക്കാർ/ഏജൻ സികൾ/രജിസ്ട്രേഡ് കമ്പനികൾ/ സൊസൈറ്റികൾ/ട്രസ്റ്റുകൾ തുട ങ്ങിയവയിൽനിന്ന് നേടിയ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 19,900-63,200 രൂപ.
ഫയർമാൻ എ : ഒഴിവ്-1 യോഗ്യത: പത്താംക്ലാസ് വിജയം. നിർദിഷ്ട ശാരീരികയോഗ്യതയു ണ്ടായിരിക്കണം. ശമ്പളം: 19,900- 63,200 രൂപ.
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് വിശദവിവരങ്ങൾ www.iprc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈ നായി സമർപ്പിക്കണം. അവസാന തീയതി ഏപ്രിൽ 24 ആണ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top