ദിവസ വേതനത്തിൽ താൽകാലിക ജോലി നേടാൻ അവസരം

0
36

കേരളത്തിൽ വന്നിട്ടുള്ള നിരവധി ദിവസ വേതന ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ആയി, നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിരിക്കിന്നത്
ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എച്ച്ഡിഎസിന് കീഴിൽ ലാബ് ടെക്‌നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 750 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് താൽക്കാലിക നിയമനമാണ്. ഡിഎംഎൽടിയും ഫ്‌ലോ സൈറ്റോമെട്രിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18-34 വയസ്സ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 21 ന് 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.

കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ പ്രവർത്തിച്ചുവരുന്ന ഓഡിയോളജി വിഭാഗത്തിലേക്ക് ഓഡിയോളജിസ്റ്റ് ആൻ്റ് എസ്എൽപി ഗ്രേഡ് II തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഓഡിയോളജി ആൻ്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലുള്ള ബിരുദവും ആർസിഐ രജിസ്ട്രേഷനും. പ്രതിദിന വേതനം 750 രൂപ. താത്പര്യമുള്ള ഉദ്യേഗാർത്ഥികൾ ജനുവരി 25ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ച്ചക്ക് എത്തിച്ചേരണം

ടൂറിസം വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ. വിശദവിവരങ്ങൾ www.keralatourism.org എന്ന സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0471 2560419

കേരള ഫോക്ലോർ അക്കാദമിയുടെ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ കോ-ഓർഡിനേറ്റർ കം ക്ലാർക്ക് (ഒന്ന്), സ്വീപ്പർ (ഒന്ന്) എന്നീ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിനുള്ള വാക്-ഇൻ-ഇന്റർവ്യൂ ജനുവരി 20 നു രാവിലെ 9.30 നു കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെന്ററിൽ എത്തിച്ചേരണം.
എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് ,

 

Leave a Reply