നാളെ കൂടി അപേക്ഷിക്കാം – കേരള ഗ്രാമീണ ബാങ്കിൽ ജോലി നേടാം ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. Institute of Banking Personnel Selection (IBPS) ഇപ്പോൾ Officers (Scale-I, II & III) and Office Assistants (Multipurpose) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ Officers (Scale-I, II & III) and Office Assistants (Multipurpose) പോസ്റ്റുകളിലായി മൊത്തം 8812 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ വിവിധ ബാങ്കുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം ,
പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/ തുടങ്ങിയ വിഭാങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ വയസ്സ് ഇളവ് ലഭിക്കുന്നത് ആണ് , ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാർഥികൾ നൽകണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല . ഉദ്യോഗാർഥികൾക്ക് ഈ ഫീസ് ഓൺലൈൻ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.850 രൂപ ആണ് അപേക്ഷ ഫീസ് ആയി വരുന്നത് , യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂൺ 28 വരെ ആണ് , ഓൺലൈൻ വഴി അപേക്ഷകൾ നൽകാം ,