Advertisement

ശുചിത്യമിഷനിലും സർക്കാർ ആശുപത്രികളിലും ജോലി ഒഴിവുകൾ

ശുചിത്യമിഷനിലും സർക്കാർ ആശുപത്രികളിലും ജോലി ഒഴിവുകൾ വാത്തിക്കുടി സാമുഹിക ആരോഗ്യ കേന്ദ്രത്തിൽ വൈകുന്നേരങ്ങളിൽ ആരംഭിക്കുന്നഒ.പിയിലെക്ക് ഡോക്ടറെയും, ഫാർമസിസിസ്റ്റിനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു
ഡോക്ടർക്ക് എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത, പ്രായപരിധി 60 വയസ് . ബി.ഫാം,ഡി ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ഫാർമസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത.പ്രായപരിധി 45 വയസ്സ്. നിർദിഷ്ട യോഗ്യതയുളള ഉദ്യോഗാർഥികൾ ജൂലൈ 03 ന് രാവിലെ 10.30 ന് മുൻപായി വാത്തിക്കുട സിഎച്ച്സിയിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പുരിപ്പിച്ച അപേക്ഷയുമായി ഹാജരാകണം. ഇന്റർവ്യു സമയം രാവിലെ 11.00 മണി. കൂടുതൽ അറിയാൻ നേരിട് ബന്ധപെടുക ,

Advertisement

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച് ഡി എസിന് കീഴിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. 40000 രൂപ മാസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം.യോഗ്യത ബി എസ് സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി അല്ലെങ്കിൽ ബി എസ് സിയും ഡി എം ആർ ഐ ടിയും. പ്രായപരിധി: 18 വയസ്സിനും 45 നും മധ്യേ. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23ന് രാവിലെ 11.30ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സുപ്രണ്ട് അറിയിച്ചു.

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 690 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 56 വയസ്സിന് താഴെ. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ജൂൺ 24 ന് രാവിലെ 10 മണിക്ക് അസൽ രേഖകൾ സഹിതം എം.സി.എച്ച്. സെമിനാർ ഹാളിൽ പേവാർഡിനു സമീപം എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

ആലപ്പുഴ ജില്ല ശുചിത്വമിഷൻ ഓഫീസിൽ അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. അപേക്ഷകർ പി.ജി.ഡി.സി.എ.യും ബി-കോം ബിരുദവും ടാലിയിൽ പരിജ്ഞാനം ഉളളവരും ആയിരിക്കണം. ആലപ്പുഴ ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന. താല്പര്യമുളളവർ ജൂൺ 26ന് മുമ്പായി | dsmalappuzha@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റ നൽകണം.

ഓഫിസ് അസിസ്റ്റന്റ് കരാർ നിയമനം നടത്തുന്നു കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുളള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുളള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലും യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുളളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 15,000 രൂപ. പ്രായപരിധി 2023 മെയ് 2ന് 35 വയസിനു താഴെ. താത്പര്യമുളളവർ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനകം ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ്സ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഫോൺ: 0471 2474797.

Leave a Reply