Thozhilvartha

കേരള സർക്കാർ താത്കാലിക,ജോലി ഒഴിവുകൾ.

മെഡിക്കൽ കോളേജിൽ ജോലി ഒഴിവുകൾ ഉൾപ്പെടെ കേരള സർക്കാർ താത്കാലിക,ജോലി ഒഴിവുകൾ.ഗവ:മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ താൽകാലികമായി ജോലി നേടാം.ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രി വികസന സൊസൈറ്റിക്ക്‌ കീഴിൽ വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 690 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് നിയമനം.പ്രായപരിധി 56 വയസ്സിന്‌ താഴെ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 24 ന്‌ രാവിലെ 10 മണിക്ക്‌ അസൽ രേഖകൾ സഹിതം എം.സി.എച്ച്‌. സെമിനാർ ഹാളിൽ (പേവാർഡിനു സമീപം) എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

വുമൺ ഫെസിലിറ്റേറ്റർ നിയമനം പൂതാടി ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ ഓഫീസിൽ കാരാർ അടിസ്ഥാനത്തിൽ വുമൺ ഫെസിലിറ്റേറ്റർ തസ്തിയിൽ നിയമനം നടത്തുന്നു.സോഷ്യൽ വർക്ക്, വുമൺ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി, ജൻഡർ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി ജൂൺ 27 ന് രാവിലെ 11 ന് പൂതാടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 211522.

കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 15,000 രൂപ. പ്രായപരിധി 2023 മെയ് രണ്ടിന് 35 വയസിനു താഴെ. താത്പര്യമുള്ളവർ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനകം ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ്സ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 – 2474797.

സർക്കാരിന്റ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസി (അഡാക്) യുടെ കല്ലാനോട് ഹാച്ചറിയിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനത്തിൽ നിയമിക്കുന്നതിനായി ജൂൺ 22 ന്‌ രാവിലെ 10 മണിക്ക്‌ വാക്ക്‌ ഇൻ ഇൻറ്റർവ്യൂ നടത്തുന്നു.ബി.കോം ബിരുദം, എം എസ് ഓഫീസ്‌, ടാലി, ടൈപ്പ്‌ റൈറ്റിംഗ്‌ ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം കല്ലനോട്‌ ഹാച്ചറിയിൽ ഹാജരാകേണ്ടതാണെന്ന് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌: 04900 2354073

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top