അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിൽ ഒഴിവ്.

0
7

അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിൽ ഒഴിവുകൾ കേരളത്തിലെ വിവിധ ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള അംഗനവാടി വർക്കർ / ഹെൽപ്പർ ജോലി ഒഴിവുകളാണ് ചുവടെ പറയുന്നത്. താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക
ഇടപ്പള്ളി അഡിഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിൽ വരുന്ന കളമശ്ശേരി നഗരസഭയിലെ അങ്കണവാടികളിലെ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ളതും, ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും സ്ഥിര നിയമനത്തിനും, താൽക്കാലിക നിയമനത്തിനും നിർദിഷ്ട യോഗ്യതയുള്ള 2023 ജനുവരി 1-ന് 18 നും 45 നും മധ്യേ പ്രായമുള്ള സ്ത്രീകളിൽ നിന്നും നിർദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കളമശ്ശേരി നഗരസഭ പരിധിയിൽ വരുന്ന അങ്കണവാടി കേന്ദ്രങ്ങൾ, കളമശ്ശേരി കാര്യാലയത്തിൻറെ വെബ്സൈറ്റ്, കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ നഗരസഭ വികസന കേന്ദ്രം ബിൽഡിങിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. എസ്.എസ്.എൽ.സി. പാസ്സായവർ ആയിരിക്കണം.. അപേക്ഷകർ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം. പ്രായം 01/01/2023 ന് 18 വയസ്സ് പൂർത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ ST വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും, അങ്കണവാടികളിൽ താൽക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അർഹതയുണ്ടായിരിക്കും.കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply