കേരള സർക്കാർ താൽക്കാലിക ജോലി ഒഴിവുകൾ

0
5

കേരള സർക്കാർ താൽക്കാലിക ജോലി ഒഴിവുകൾ, പരീക്ഷ ഇല്ലാതെ ജില്ലകളിൽ ജോലി അവസരങ്ങൾ വാനിരിക്കുന്നു , പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു പ്ലസ്ടു, മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്‌റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം. അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കി വരുന്ന ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട ഇംപ്ലാന്റുകളുടെയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെയും മെയന്റനൻസ് പദ്ധതി നടപ്പാക്കുന്നതിനായി പ്രോഡക്റ്റ് സ്പെഷ്യലിസ്റ്റ് എന്ന പോസ്റ്റിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.socialsecuritymission.gov.in.

തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമത്തിനായി ജൂൺ 15നു രാവിലെ 11.30ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യൂ.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.

ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് / മാത്‌സ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 01.01.2023 ൽ 18-40 (നിയമാനുസൃത വയസിളവ് അനുവദനീയമല്ല). ശമ്പളം 18,536 രൂപ. യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 22നകം പേര് രജിസ്റ്റർ ചെയ്യണം

Leave a Reply