പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽജോലി നേടാൻ അവസരം വന്നിരിക്കുന്നു വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്ന തിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ.സമാന ജോലിയിൽ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.
പ്രോജക്ട് ഓഫീസർ കരാർ നിയമനം നടത്തുന്നു താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 36000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രോജക്ടുകൾ തയ്യാറാക്കി നടപ്പിലാക്കുക, സെൻട്രലി സ്‌പോൺസേഡ് സ്‌കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ.സമാന മേഖലയിൽ പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 21 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.