Thozhilvartha

കേരള സർക്കാർ താത്കാലിക ജോലി ഒഴിവു 2023

കേരള സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ അവസര വന്നരിക്കുന്നു പരീക്ഷ ഇല്ലാതെയുള്ള കേരള സർക്കാരിന്റെ താത്കാലിക ജോലി നിയമനങ്ങൾ,വിവിധ ജില്ലകളിൽ ജോലി നേടാവുന്ന ഒഴിവുകൾ നിങ്ങളുടെ ജില്ലാ തിരഞ്ഞെടുക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.
ടൂറിസം വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നു. വിശദവിവരങ്ങളും അപേക്ഷാ ഫോമും ടൂറിസം വകുപ്പിലെ ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15 വൈകീട്ട് 5 മണിവരെ. വിശദവിവരങ്ങൾ www.keralatourism.org എന്ന സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0471 2560419
ജില്ല പട്ടികജാതി/പട്ടിക വർഗ്ഗ മോട്ടോർ ട്രാൻസ്പോർട്ട് കമ്യൂണിക്കേഷൻ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റർ കം ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടർ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

ജില്ലയിൽ ഡിജിറ്റൽ സർവേ ജോലിയ്ക്ക് ആവശ്യമായ 179 താൽക്കാലിക ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 23, 24,25 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, സർവേ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, തൃക്കാക്കര റീ സർവ്വേ അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ നടത്തുമെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു

പയ്യന്നൂർ താലൂക്കിലെ കാങ്കോൽ ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാൻ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.inലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top