ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാൻ അവസരം

0
31

താത്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി നേടാം. അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്നു , എറിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എറിയാടുള്ള പഴയ കൊടുങ്ങല്ലൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ മെയ്‌ 5 വൈകീട്ട് 4 മണി വരെ അപേക്ഷ സ്വീകരിക്കും. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം.
ഫോൺ: 0480 2805595.

കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള അജാനൂർ പഞ്ചായത്തിലെ അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ നൽകിയവർക്കുള്ള കൂടിക്കാഴ്ച ഏപ്രിൽ 26ന് അജാനൂർ പഞ്ചായത്തിലെ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടത്തും. അപേക്ഷ നൽകിയവർക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നതിന് അറിയിപ്പ് തപാൽ മുഖേന അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്തിന് സമീപത്തുള്ള കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയിൽ icdskanhangad@gmail.com
ഫോൺ 0467 2217437.

റേഷൻ കട ലൈസൻസി നിയമനം അപേക്ഷിക്കാം കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളിലായി മൂന്ന് റേഷൻ കടകൾക്ക് പുതിയ ലൈസൻസിയെ നിയമിക്കുന്നതിന് സംവരണ വിഭാഗത്തിൽ എസ്.സി, എസ്.ടി നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം മേയ് 17ന് വൈകിട്ട് മൂന്നു വരെ ജില്ലാ സപ്ലൈ ഓഫീസിലും അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. പാറത്തോട് ഊരയ്ക്കനാട്, തിടനാട് വാര്യാനിക്കാട്, പൂഞ്ഞാർ തെക്കേക്കര ചോലത്തടം എന്നിവിടങ്ങളിലെ റേഷൻ കടകൾക്കാണ് ലൈസൻസികളെ നിയമിക്കുന്നത്. ഫോൺ: 0481 2560371

Leave a Reply