പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്റ്റാഫുകളെ നിയമിക്കുന്നു.
സെയിൽസ് മാൻ തസ്തികയിലേക്ക് ജ്വല്ലറി മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 15,000 മുതൽ 40,000 കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.5 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
മാർക്കറ്റിംഗ് എസ്എസ്ക്യൂട്ടീവ്.ഒഴിവിലേക്ക് ജ്വല്ലറി മേഖലയിൽ കുറഞ്ഞത് നാലുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഫോർ വീലർ വണ്ടിയോടിക്കാൻ അറിഞ്ഞിരിക്കണം.സാലറി പ്രതിമാസം 15,000 മുതൽ 40,000 കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും. നാലു ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയച്ചു അപേക്ഷ സമർപ്പിക്കുക.hr.arabianpothencode@gmail.
പാലക്കാട് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിലവിൽ വരുന്ന കാർഷിക സേവന കേന്ദ്രത്തിലേക്ക് സേവനദാതാക്കൾ, ഫെസിലിറ്റേറ്റർ വിഭാഗങ്ങളിൽ നിയമനം നടത്തുന്നു.സേവനദാതാക്കളായി ഐ.ടി.ഐ/ വി.എച്ച്.എസ്.സി/ sslc എന്നിവയിലേതെങ്കിലും പൂർത്തിയാക്കിയവർക്കും പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം.പ്രായപരിധി 18-50. കാർഷിക മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫെസിലിറ്റേറ്റർ തസ്തികയിൽ ബി.എസ്.സിഅഗ്രികൾച്ചർ/ കാർഷിക ഡിപ്ലോമ/ വി.എച്ച്.എസ്.സി പൂർത്തിയായവർക്കും കൃഷി വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.താത്പര്യമുള്ളവർ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയിൽ മേൽവിലാസം, ഫോൺ നമ്പർ സഹിതം 2023 ജനുവരി 14 നകം തൃത്താല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നേരിട്ടോ തപാലിലോ ഇമെയിലിലോ നൽകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. നേരിട്ടുള്ള അഭിമുഖത്തിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞു എടുക്കും ,