ബാങ്കിൽ കളക്ഷൻ എക്സിക്യൂട്ടീവ് ജോലി നേടാം

0
66

ബാങ്കിലേക്ക് ജോലി അനേഷിക്കുന്നവർക്ക് ഇതാ പുതിയ തൊഴിൽ അവസരം വന്നിരിക്കുന്നു , കേളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലേക്ക് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാവുന്നത് ആണ് ,
കളക്ഷൻ എക്സിക്യൂട്ടീവ് ജോലി അന്വേഷിക്കുന്നവർക്ക് അവസരം.
മലപ്പുറം ജില്ലയിലെ നിലമ്പൂർ Indusind ബാങ്കിലേക്ക് കളക്ഷൻ എക്സിക്യൂട്ടീവ് തസ്തികയിൽ സ്റ്റാഫിനെ നിയമിക്കുന്നു.
ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു മുതൽ ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫിനാൻസ് മേഖലയിൽ പ്രവർത്തി പരിചയമുള്ള പുരുഷന്മാർക്ക് മുൻഗണന ലഭിക്കും.താല്പര്യമുള്ളവർ 2023 ജനുവരി 9 മുതൽ ജനുവരി 10 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിക്കണം. Indusind ബാങ്ക് ഓഫീസിൽ നേരിട്ട് വന്ന് ബയോഡാറ്റ സമർപ്പിക്കണം. ഓഫീസ് അഡ്രസ്: Indusind Bank, Chanthakkunnu, Near RTO Office
കേരളത്തിൽ വന്നിട്ടുള്ള മറ്റ്‌ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

എറണാകുളം ജനറൽ ആശുപത്രിയിൽ, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സ്റ്റാഫ് നഴ്സ് (സി.ടി.വി.എസ് അറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത ബി.എസ്.സി നഴ്സിംഗ്, ജി.എൻ.എം വിത്ത് സിടിവിയിൽ മൂന്ന് വർഷത്തെ പരിചയവും സാധുവായ നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും. ഉയർന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.
താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഇ-മെയിലിലേക്ക് ജനുവരി 12-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.
രുവനന്തപുരം കഴക്കൂട്ടം വനിത ഐ.ടി.ഐ.യിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി.) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്.

താൽപര്യമുള്ളവർ 2023 ജനുവരി 10-ന് രാവിലെ 10.30 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ ഒറിജിനൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ. പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഡ്രൈവിംഗ് സ്കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന.

വയനാട് വൈത്തിരി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയുടെ ഭാഗമായി പകൽവീടിലേക്ക് കെയർഗിവർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ട/പ്രീ ഡിഗ്രീ /ഡിഗ്രീ യോഗ്യതയുള്ളവർക്ക്അപേക്ഷിക്കാം.
ജെറിയാട്രിക് കെയറിൽ കുറഞ്ഞത് 3 മാസത്തെ പരിശീലനമെങ്കിലും നേടിയ ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ ജനുവരി 11 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.

Leave a Reply