രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് , എയർ റെസ്ക്യൂ ടീം ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം.നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന പ്ലസ് ടു ,ബിരുദധാരികൾക്ക് അപേക്ഷിക്കാംനാല്പത്തഞ്ചു ദിവസം മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനം ‘ജി.എം.ആർ ഏവിയേഷൻ അക്കാദമിയുടെ’ നേതൃത്വത്തിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ജനുവരി 23 ന് ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ 10 മുതൽ അഞ്ച് വരെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ഉള്ള ജി.എം.ആർ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക.+91 9446921131, +91 8592976314.
തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് (ഏപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്.
01.01.2022 ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 46,000 രൂപ. കമ്മ്യൂണിറ്റി മെഡിസിനിൽ എം.ഡി വേണം. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 16നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.