കേരളത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ വർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്ക് വൻ അവസരം. നാട്ടിൽ നല്ലത് ജോലി ആഗ്രഹിക്കുന്ന എല്ലാവരും ഈ ജോലി ഒഴിവ് ഉപയോഗപ്പെടുത്തുക. സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്.- ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ള എല്ലാവർക്കും അപേക്ഷ സമർപ്പിക്കാം.സെയിൽസ്മാൻ ട്രെയിനീ
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്ന പോസ്റ്റ്.
റീസെപ്ഷനിസ്റ്റ് (F) -സ്ത്രീകൾക്ക് മാത്രമാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.ടെലി കാളർ (F) – വനിതകൾക്ക് മാത്രം അപേക്ഷ സമർപ്പിക്കാൻ സാധിക്കും.ഷോറൂം മാനേജർ – അപേക്ഷിക്കുന്നവർക്ക് ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
മാർക്കറ്റിംഗ് മാനേജർ – മാർക്കറ്റിംഗ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
കമ്പ്യൂട്ടർ ഓപ്പറേറ്റർ – പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി പട്ടാമ്പിയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്
ജനുവരി 10 2023 നടക്കുന്ന വാക്കിന് ഇന്റർവ്യൂ അറ്റൻഡ് ചെയ്താണ് ജോലി നേടാൻ സാധിക്കുന്നത്. ഇന്റർവ്യൂ വിശദവിവരങ്ങൾ താഴെ നൽകുന്നു.സമയം രാവിലെ 10 30 മുതൽ 1 മണി വരെ. സ്ഥലം ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറി അയോധ്യ ടവർ മെയിൻ റോഡ് ഒറ്റപ്പാലം.