Thozhilvartha

മെഗാ തൊഴില്‍ മേള വഴി ജോലി നേടാം

സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ എം.പി ഡോ.അബ്ദുസ്സമദ് സമദാനി തിരഞ്ഞെടുത്ത പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിൽ വെച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.ജനുവരി 7 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ് സ്‌കൂളിൽ വെച്ചാണ് മേള. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐ.സി.ടി അക്കാദമി, ഫ്യൂച്ചർ ലീപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനുമനുസരിച്ച്
എഞ്ചിനീയറിങ്, ഐ.ടി, ബാങ്കിങ്, സെയിൽസ്, മാർക്കറ്റിങ്, അക്കൗണ്ടിങ്, ക്ലറിക്കൽ, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലുള്ള 1500 ഓളം ഒഴിവുകളിൽ തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ നേടാം.
പ്ലസ്ടുവും അതിനു മുകളിലും അടിസ്ഥാന യോഗ്യതയുള്ള, 18 വയസ്സ് പൂർത്തിയാക്കിയ ജില്ലക്കകത്തുനിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 6 വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം.

 

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു വേണ്ടി ജനുവരി 12 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ടൂവീലർ ലൈസൻസ് അഭികാമ്യം. തിരുവനന്തപുരം ജില്ലയിലാണ് നിയമനം. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ഒമ്പതിനകം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്:
National Career Service Centre for SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ്, 0471-2332113/8304009409.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top