Employment Exchange Latest Job Vacancy:- എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 8-ാം തീയതി 4 കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരേണ്ടതാണ്.
പി.ആർ.ഒ താത്കാലിക നിയമനം നടത്തുന്നു താല്പര്യം ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം , കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി (കേരള)) യിൽ പബ്ലിക് റിലേഷൻസ് ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.scertkerala.gov.in
തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ താത്കാലിക നിയമനത്തിനായി 8ന് അഭിമുഖം നടത്തും. എം എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് / എം എ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും നെറ്റ് യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം മാത്രം യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം
Job Vacancies in AKG Co-operative Eye Centre
ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതന അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.യോഗ്യതകൾ ഹെവി ലൈസൻസ് എടുത്ത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരും, എട്ടാം ക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂർത്തീകരിച്ചവരും ആയിരിക്കണം.
യോഗ്യതയുളളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ മാർച്ച് ഏഴിന് വൈകുന്നേരം അഞ്ചിന് മുൻപ് ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം. ഫോൺ : 04735 256577.