ഒരുപാട് മയക്കുവെടി കൊണ്ട് ചെരിഞ്ഞ പ്രശ്നക്കാരനായ കുട്ടി കൊമ്പൻ .
രണ്ടു വയസ്സുള്ളപ്പോൾ തൃശ്ശൂരിലെ എലൈറ്റ് ഗ്രൂപ്പ് അരുണാചൽ പ്രദേശിൽ നിന്ന് കൊണ്ടുവന്ന കുട്ടിക്കൊമ്പൻ ആയിരുന്നു എലൈറ്റ് ഇന്ദ്രജിത്ത് . വളരെ അധികം പഴക്കമുള്ള ഒരു കുട്ടിക്കൊമ്പൻ തന്നെയായിരുന്നു എലൈറ്റ് ഇന്ദ്രജിത്ത് . എന്നാൽ കാട്ടിലേക്ക് തന്നെ തിരിച്ച് അയക്കേണ്ടി വന്ന ഒരു ആനയാണ് എലൈറ്റ് ഇന്ദ്രജിത്ത് . എന്നാൽ ഇവൻ കാട്ടിൽ പിറന്ന കാട്ടാന അല്ലായിരുന്നു . 12 വർഷക്കാലത്തോളം എലൈറ്റ് ഗ്രൂപ്പിൽ ഇന്ദ്രജിത്ത് ഉണ്ടായിരുന്നു . എന്നാൽ ഇവൻറെ മതപാടും ആളുകളെ അനുസരിക്കാതെ വന്നപ്പോൾ കാട്ടിലേക്ക് തന്നെ തിരിച്ചയക്കാൻ ഉള്ള നടപടികൾ വനം വകുപ്പിൽ നിന്ന് സ്വീകരിക്കുകയാണ് എലൈറ്റ് ഗ്രൂപ് ചെയ്തത് . പിന്നീട് അവനെ കോന്നിയില് കൊണ്ടു പോവുകയായിരുന്നു .
പക്ഷേ നാട്ടാന ആയതിനാൽ കാട്ടിലേക്ക് പെട്ടെന്ന് വിട്ടാൽ അവിടെയുള്ള ആനകൾ ഇവനെ എങ്ങനെ പെരുമാറുന്നു അറിയാത്തതിനാൽ കോന്നിയിൽ തന്നെ ഇവനെ കുറച്ചുനാൾ താമസിപ്പിക്കുകയായിരുന്നു . പക്ഷേ ഇതിനിടയിൽ ഇന്ദ്രജിത്ത് ഇടയുക ആയിരുന്നു . അതിനാൽ തന്നെ അവനെ മയക്കുവെടി വയ്ക്കേണ്ടി വന്നു . പക്ഷേ അത് അവന്റെ ജീവന് തന്നെ ആപത്തായി മാറി ഇരുന്നു . ഇവൻറെ ദാരുണമായ അന്ത്യം ആന പ്രേമികളെയും എല്ലാവരെയും വളരെയധികം വിഷമത്തിലാക്കിയിരുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ . https://youtu.be/kNoaQMjO0NU