സ്വകാര്യ സഥാപനങ്ങളിൽ ജോലി അനേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , നേരിട്ട് നടത്തുന്ന അഭിമുഖം വഴി ജോലി നേടാവുന്ന ആണ് , നിരവധി കമ്പനികൾ പങ്കെടുക്കുന്ന ഒരു തൊഴിൽ മേള ആണ് ഇത് , ദിശ 2023 എന്ന പേരിൽ ആണ്ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജും സംയുക്തമായി വിവിധ മേഖലകളിലെ ഇരുപതിൽ പരം കമ്പനികളിലെ നിരവധി ഒഴിവുകളിലേക്ക് മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ ദിശ 2023 എന്ന പേരിൽ കോളേജിൽ വെച്ച് ജോബ് ഫെയർ നടത്തുന്നു.ഇരുപതിൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക.
ദിശ 2023 ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.പ്രായപരിധി 18 വയസ്സ് മുതൽ 35 വയസ്സ് വരെ ഉള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത് , പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത് ആണ് , ഒട്ടനവധി സ്വകാര്യ കമ്പിനികളിൽആയി ഒട്ടനവധി പോസ്റ്റുകൾ ആണ് ഉള്ളത് കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക , കൂടുതൽ അറിയാൻ വീഡിയോ കാണുക ,