സേനയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , ബി എസ് എഫിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.ഒഴിവ്: എ.എസ്.ഐ. (ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-III)-1, ഹെഡ് കോൺസ്റ്റബിൾ (പമ്പ് ഓപ്പറേ റ്റർ)-1, കോൺസ്റ്റബിൾ ജനറൽ ഓപ്പറേറ്റർ -10, കോൺസ്റ്റബിൾ ജനറൽ മെക്കാനിക്)-19, കോൺ സ്റ്റബിൾ ലൈൻമാൻ 9 എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് ,പത്താംക്ലാസ്/തത്തുല്യമാണ് അടിസ്ഥാനയോഗ്യത. എ.എസ്.ഐ. (ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-III) തസ്തികയിലേക്ക് ഡ്രാ ഫ്റ്റ്സ്മാൻഷിപ്പ് ഡിപ്ലോമയും മറ്റു ള്ള തസ്തികകളിലേക്ക് ബന്ധപ്പെട്ട ഐ.ടി.ഐ. ഡിപ്ലോമയും ഉണ്ടായി രിക്കണം. പ്രായം: എല്ലാ തസ്തികകളിലേക്കും 18-25 വയസ്സ്.ശമ്പളം ഇനത്തിൽ എ.എസ്.ഐക്ക് 29,200-92,300 രൂപ, ഹെഡ് കോൺ സ്റ്റബിളിന് 25,500-81,100 രൂപ, മറ്റ് തസ്തികകളിൽ 21,700-69,100 രൂപ. വരെ ലഭിക്കും ,
ഗ്രൂപ്പ് ബി & സി എസ്.എം.ടി. (വർക്ക്ഷോപ്പ്)തസ്തികയിലേക് ഒഴിവു വന്നിരിക്കുന്നു , എസ്.ഐ. (ടെക്നികൽ )ഒഴിവ്: 9 (വെഹിക്കിൾ മെക്കാനിക്-6, ഓട്ടോ ഇലക്ട്രീഷ്യൻ-2, സ്റ്റോർ കീപ്പർ-1).ശമ്പളം: 35,400-1,12,400 രൂപ യോഗ്യത: ഓട്ടോമൊബൈൽ/ മെക്കാനിക്കൽ/ഓട്ടോ ഇലക്ട്രി ക്കൽ എൻജിനീയറിങ്ങിൽ കുറ ഞ്ഞത് മൂന്നുവർഷത്തെ ഡിപ്ലോമ. പ്രായം: 30 വയസ്സ് കവിയരുത്.
കോൺസ്റ്റബിൾ (ടെക്നിക്കൽ) ഒഴിവ്: 21 (ഒ.ടി.ആർ.പി.-2, എസ്.കെ.ടി.-7, ഫിറ്റർ-1, ഓട്ടോ ഇലക്ട്രിക്കൽ-5, വെഹിക്കിൾ മെക്കാനിക്-1, ബി.എസ്.ടി.എസ്.-1, വെൽഡർ-2, പെയിന്റർ-2).ശമ്പളം: 21,700-69,100 രൂപ. യോഗ്യത: പത്താംക്ലാസ് വിജയം, ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-25 വയസ്സ്. എന്നിവ ആണ് മറ്റു ഒഴിവുകൾ നേരിട്ട് അല്ലാതെയും ഓൺലൈൻ വഴിയും അപേക്ഷിക്കാൻ കഴിയുന്ന ഒഴിവുകൾ ആണ് ഇത് , വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rectt.bsf, gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 12.