സഹകരണ ബാങ്കുകളില്‍ 156 ഒഴിവുകള്‍

0
41

നിങ്ങളുടെ തൊട്ടടുത്തുള്ള സഹകരണ ബാങ്കുകളിൽ ക്ലർക്ക് ജോലികളൊക്കെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പോസ്റ്റ് നിർബന്ധമായും നിങ്ങൾക്ക് ഉപകാരപ്പെടും. കേരളത്തിലെ 70 സഹകരണ ബാങ്കുകളിലായിട്ട് 156 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചുതാല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ അവസരം വിനിയോഗിച്ച് ഇപ്പോൾ തന്നെ നിങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാം . സഹകരണ സർവീസ് പരീക്ഷ ബോർഡ് പുറത്തുവിട്ടിട്ടുള്ള വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ 70 ബാങ്കുകളിലായി 160 തോളം വരുന്ന ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ക്ലർക്ക് ഉൾപ്പെടെയുള്ള നിരവധി ഒഴിവുകൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. തസ്തികയും അതിലേക്ക് വരുന്ന ഒഴിവുകളും താഴെ ഉൾക്കൊള്ളിക്കുന്നു.18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് അവസരം ഉള്ളത്. ഇത് ജനറൽ വിഭാഗക്കാർക്ക് ഉള്ള പ്രായപരിധിയാണ്. ഇതിനുപുറമേ പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിർന്ന അംഗം മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുടെ കുട്ടികൾക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവും അനുവദിക്കുന്നതായിരിക്കും.കൂടാതെ മറ്റ് പിന്നാക്ക വിഭാഗത്തിനും, വിമുക്തഭടന്മാർക്കും, പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും മൂന്ന് വർഷത്തെ ഇളവും, ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവും,

 

വിധവകൾക്ക് അഞ്ച് വർഷത്തെ ഇളവും ലഭിക്കുന്നതാണ്.അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ് ,ജൂനിയർ ക്ലർക്ക്/ കാഷ്യർ ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ,ഡാറ്റാ എൻട്രി ഓപ്പറേറ്റർ ,ജൂനിയർ ടൈപ്പിസ്റ്റ് , എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത്, പൊതു വിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും 150 രൂപയാണ് അപേക്ഷാ ഫീസ്. തുടർന്നുള്ള ഓരോ ബാങ്കിനും 50 രൂപ വീതം അധികമായി പരീക്ഷാഫീസ് അടക്കണം. › അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം, പ്രായപരിധി, ജാതി, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, വിധവ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം.ഓരോ തസ്തികയിലേക്കുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ അയക്കേണ്ടതാണ്. ലാസ്റ്റ് ഡേറ്റ് മെയ് 24 ആണ് അതിന്നു മുൻപ്പ് തന്നെ അപേക്ഷകൾ നൽകാം

Leave a Reply