ആയുർവേദ തെറാപ്പിസ്റ്റ് താത്കാലിക നിയമനം നടത്തുന്നു.

0
8

ആയുർവേദ തെറാപ്പിസ്റ്റ് മെയിൽ, ഫീമെയിൽ അഭിമുഖം നടത്തുന്നു
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ , സ്‌പോർട്‌സ് മെഡിസിൻ, ജെറിയാട്രിക്, പഞ്ചകർമ്മ പദ്ധതികളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.തസ്തികയിലേക്ക് മാർച്ച് രണ്ട് രാവിലെ 11 മണിക്കാണ് അഭിമുഖം. ബിഎഎംഎസ്, എം.ഡി (കൗമാരഭൃത്യം), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. കൗമാരഭൃത്യം പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ പി.ജി ഉള്ളവരേയും പരിഗണിക്കും. പത്താംക്ലാസ് ജയം, കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് ജയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

 

ആലപ്പുഴ ഫിഷറീസ് ഡയറക്ടർ ഓഫീസിൽ മറൈൻ എന്ന്യുമറേറ്റർ, ഇൻലാൻഡ് എന്ന്യുമറേറ്റർ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യാത്രാബത്ത ഉൾപ്പെടെ മാസം 25000 രൂപ ശമ്പളം. ഒരു വർഷത്തേക്കാണ് നിയമനം. ഫിഷറീസ് സയൻസിൽ വിരുദ്ധമോ ബിരുദാനന്തര ബിരുദമോ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-36 വയസ്സ്. അപേക്ഷകർ ആലപ്പുഴ താമസിക്കുന്നവർ ആയിരിക്കണം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാർച്ച് രണ്ടിന് മുൻപായി ആലപ്പുഴ ഫിഷറീസ് ഡയറക്ടർ ഓഫീസിൽ എത്തിക്കണം. നിലവിൽ ഫിഷറീസ് വകുപ്പിൽ മറൈൻ, ഇൻലാൻഡ് എന്ന്യുമറേറ്ററായി ജോലി ചെയ്യുന്നവർക്കും മുമ്പ്് ജോലി ചെയ്തവർക്കും മുൻഗണന ലഭിക്കും. മറൈൻ ഡാറ്റ കളക്ഷൻ, ജവനൈൽ ഫിഷിങ് പഠനവുമായി ബന്ധപ്പെട്ട് സർവെയുടെ വിവരശേഖരണം, ഉൾനാടൻ ഫിഷ് ലാൻഡിങ് സെന്ററിൽ നിന്നും ഫിഷ് ക്യാച്ച് അസസ്‌മെന്റ് സർവേ എന്നിവയാണ് ചുമതല. ഫോൺ: 0477-2251103 എന്നി നമ്പറിൽ നേരിട്ടു ബന്ധപെടുക ,

Leave a Reply