Thozhilvartha

അങ്കണവാടിയിൽ ഒഴിവുകൾ

ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നവരാണോ എങ്കിൽ ശ്രദ്ധിക്കൂ. വനിതാ ശിശുവികസന വകുപ്പ് നെന്‍മാറ ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ വരുന്ന നെന്‍മാറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ മാരുടേയും ഹെല്‍പ്പര്‍മാരുടേയും സെലക്ഷന്‍ ലിസ്റ്റ് രൂപീകരിക്കുന്നു. 

യോഗ്യതയുള്ള വനിതകള്‍ക്ക്  അപേക്ഷിക്കാം.അപേക്ഷ ഫോം നെന്‍മാറ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും.  നെന്മാറ വിത്തനശ്ശേരി ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് ബ്ലോക്ക് ഓഫീസ് ബില്‍ഡിഗില്‍ ജനുവരി 31 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും.

ഫോണ്‍ : 04923 241419.

2)അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ നിയമന സാധ്യതകള്‍

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലും കരുവാളൂര്‍ ഗ്രാമപഞ്ചായത്തിലും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്നവയാണ് വിശദാംശങ്ങള്‍.

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്

കുളത്തൂപ്പുഴയിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്.

യോഗ്യത വിവരങ്ങൾ :

വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.

ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 5 മണി.

അപേക്ഷ ലഭ്യമാകുന്ന സ്ഥലം:

അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ്

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്.

3) കരുവാളൂര്‍ ഗ്രാമപഞ്ചായത്ത്

കരുവാളൂര്‍ പ്രദേശത്തും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

യോഗ്യത: വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.

ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കും.
അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 3 മണി.

അപേക്ഷ ലഭ്യമാകുന്ന സ്ഥലം:

ഐ.സി.ഡി.എസ് ഓഫീസ്

കരുവാളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്

ഫോണ്‍ നമ്പര്‍: 0475 2270716, 9074172812

ആവശ്യമായ യോഗ്യതയും പ്രായപരിധിയും പാലിക്കുന്ന പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ നിയമനം നേടാനുള്ള ഈ അവസരം വിനിയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളുമായി ബന്ധപ്പെടുക.മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top