Thozhilvartha

എയര്‍പോര്‍ട്ടില്‍ കാര്‍ഗോയില്‍ സെക്യൂരിറ്റി സ്ക്രീനര്‍ ആവാം

എയര്‍പോര്‍ട്ട്ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AAI Cargo Logistics & Allied Services Company Ltd (AAICLAS) ഇപ്പോള്‍ Security Screener തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Security Screener പോസ്റ്റുകളിലായി മൊത്തം 400 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മാര്‍ച്ച് 10 മുതല്‍ 2023 മാര്‍ച്ച് 19 വരെ അപേക്ഷിക്കാം. ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുലഭിക്കുന്നതായിരിക്കും ,

 

 

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 18 – 27 വയസ്സ്
പ്രായപരിധിയിൽ ഇളവ് – എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷം, ഒബിസിക്ക് 3 വർഷം, മുൻ സൈനികർക്ക് 5 വർഷം. അതുപോലെ തന്നെ ഈ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത കുറഞ്ഞത് 60% മാർക്കോടെയും കൂടാതെ/അല്ലെങ്കിൽ തത്തുല്യമായ CGPA (എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 55% – വിധേയമായി) ബിരുദമോ തത്തുല്യ പരീക്ഷയോ (ഏതെങ്കിലും സ്ട്രീമിൽ) പാസായ, ഊർജ്ജസ്വലരും വൈദ്യശാസ്ത്രപരവുമായ യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് സെക്യൂരിറ്റി സ്‌ക്രീനർ അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല .750 രൂപ അപേക്ഷ ഫീസ് ആയി നൽകേണ്ടത് ആണ് , (SC*/ST* & സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല) അനുയോജ്യമായ അതോറിറ്റി നൽകുന്ന സാധുവായ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് വിധേയമാണ്.ഔദ്യോ​ഗിക വെബ്സൈറ്റായ https://www.aaiclas.aero/ വഴി അപേക്ഷ നൽകാവുന്നത് ആണ് ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top