കേരളത്തിലേ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലായി കുടുംബശ്രീ വഴി പതിനാല് ജില്ലയിലും ജോലിനേടാവുന്ന നിരവധി ഒഴിവുകൾ വന്നിരിക്കുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക, പോസ്റ്റൽ വഴിയാണ് അപേഷിക്കേണ്ടത്.
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ആലപ്പുഴ ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നി ജില്ലകൾ ആണ് ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , കുടുംബശ്രീ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി 2022-2023 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ നിബന്ധനകൾക്ക് വിധേയമായി ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ രൂപീകരിക്കുന്നതിനും ഓരോ ബ്ലോക്ക് സെന്ററിലേയ്ക്കും ആവശ്യമായ അഡീഷണൽ ഫാക്കൽറ്റിയെ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളിൽ നിന്നും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ചുവടെ ചേർക്കുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഉദ്യോഗാർത്ഥി അപേക്ഷാ ഫാറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം , എ.ഡി.എസ് . ചെയർപേഴ്സന്റെ സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി , സി.ഡി.എസ് . ചെയർപേഴ്സന്റെ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി തപാൽ കുടുംബശ്രീ ജില്ലാമിഷൻ ജില്ലാമിഷൻ കോ – ഓർഡിനേറ്റർക്ക് നേരിട്ടോ മുഖേനയോ 21/01/2023 വൈകുന്നേരം 5.00 മണിക്ക് മുമ്പായി സമർപ്പിക്കണം . അപേക്ഷ സമർപ്പക്കുന്ന കവറിന് മുകളിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രമസ്വരാജ് അഭിയാൻ പദ്ധതിയിൽ അഡീഷണൽ ഫാക്കൽറ്റി അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം ; ഒരു വർഷത്തിൽ താഴെ താൽക്കാലിക നിയമനം , പ്രവർത്തന മികവിനനുസരിച്ച് കാലാവധി ദീർഘിപ്പിക്കുന്നതാണ്. ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ , തിരുവനന്തപുരം – ന്റെ പേരിൽ മാറാവുന്ന 200 / രൂപയുടെ ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പംസമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴി അപേക്ഷ നൽക്കാവുന്നത് ആണ് ,