മൃഗസംരക്ഷണ വകുപ്പിൽ വാക്സിനേറ്റർമാരെയും സഹായികളെയും നിയമിക്കുന്നു

0
3

മൃഗസംരക്ഷണ വകുപ്പിൽ വാക്സിനേറ്റർമാരെയും, സഹായികളെയും നിയമിക്കുന്നു . ജില്ലാ മൃഗസംരക്ഷണ വകുപ്പ് പശു, എരുമ എന്നിവയ്ക്ക് ഡിസംബർ ഒന്നു മുതൽ 21 വരെ കുളമ്പുരോഗ പ്രതിരോധ യജ്ഞം നടത്തുന്നു. ഇതിലേക്ക് വാക്‌സിനേറ്റർമാർ, സഹായികൾ എന്നിവർക്ക് അപേക്ഷിക്കാം.സർവ്വീസിൽ നിന്നും വിരമിച്ച ലൈവ്സ്റ്റേക്ക് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായ വെറ്ററിനറി ഡോക്ടർമാർ എന്നിവർക്ക് വാക്‌സിനേറ്റർ തസ്‌തികയിലേക്ക് അപേക്ഷിക്കാം.
മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റൻ്റൻ്റുമാർ, പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസ്സിന് മുകളിൽ പ്രായമുള്ള വിഎച്ച്എസ്ഇ പാസായവർ, കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധ സേന വളണ്ടിയർമാർ എന്നിവർക്ക് സഹായികളായി അപേക്ഷിക്കാം.

.വനിത ശിശു വികസന വകുപ്പിന് കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു വനിത ശിശു വികസന വകുപ്പിന് കീഴിലെ ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവർമെന്റ്റ് ഓഫ് വുമണിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.: 40 വയസ്സ് കവിയരുത്. അപേക്ഷാ ഫോറത്തിൻ്റെ മാതൃക ജില്ലാ വനിത ശിശുവികസന ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ വനിത ശിശുവികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം, ഡാറ്റ മാനേജ്മെന്റ്റ് പ്രോസസ്, ഡോക്യുമെൻ്റേഷൻ ആൻ്റ് വെബ്ബ് ബേസ്‌ഡ് റിപ്പോർട്ടിങ് ഫോർമാറ്റ് എന്നീ വിഷയങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. : 0497 2700708. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Reply