Thozhilvartha

വനിതാ ശിശുവികസന വകുപ്പിൽ ജോലി നേടാൻ അവസരം

സോഷ്യൽ വർക്കർ, ഹൗസ് മദർ, സൈക്കോളജിസ്റ്റ്, മാനേജർ എന്നീ ഒഴിവുകൾ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.സോഷ്യൽ വർക്കറുടെ ഒഴിവിലേക്ക് ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 16,000 രൂപ.ഹൗസ് മദർ ഒഴിവിലേക്ക്തൃശ്ശൂർ മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം). എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500 രൂപ.സൈക്കോളജിസ്റ്റ് ഫുൾ ടൈം റസിഡന്റ് ഒരു ഒഴിവാണുള്ളത്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 20.000 രൂപ.മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 15,000 രൂപ.നാല് തസ്തികകളിലേക്കും അപേക്ഷിക്കാൻ 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയുള്ളവർക്ക് മുൻഗണയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org.

നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള വിമുക്തി ഡി അഡിക്ഷൻ സെന്ററിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം എ /എം എസ് സി സൈക്കോളജി അല്ലെങ്കിൽ എം എസ് സി ക്ലിനിക്കൽ സൈക്കോളജി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എംഫിൽ/പി എച്ച് ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. മെയ് മൂന്നിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണം. ഫോൺ: 0474 2795017.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top