Thozhilvartha

ജില്ലാ ജനറൽ ആശുപത്രിയിൽ ജോലി നേടാൻ അവസരം

ആരോഗ്യ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ സുവർണ അവസരം വന്നിരിക്കുന്നു കേരളത്തിലെ വിവിധ ആശുപത്രീകളിൽ ജോലി ഒഴിവ് വന്നിരിക്കുന്നു , ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഇസിജി ടെക്‌നീഷ്യൻ/ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എസ്എസ്എൽസി/തത്തുല്യം, ഇസിജിയിൽ വിഎച്ച്എസ്സി സർട്ടിഫിക്കറ്റ്, പി.എസ്.സി അംഗീകരിച്ച ഇസിജി ടെക്‌നീഷ്യൻ കോഴ്‌സ്. ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഏപ്രിൽ 10-ന് വൈകിട്ട് അഞ്ചിനു മുമ്പായി അയക്കണം.ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ഇസിജി ടെക്‌നീഷ്യൻ എന്ന് ഇമെയിൽ സബ്ജ്ക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്ന് ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ കോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

മതിലകം പഴയന്നൂർ ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി ക്ലിനിക്ക്, രാത്രികാല അടിയന്തിര വെറ്ററിനറി സേവനം എന്നീ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റന്റന്റ് എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.താല്പര്യമുള്ളവർ മാർച്ച് 29ന് അയ്യന്തോൾ സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ രാവിലെ 10.30ന് അഭിമുഖത്തിനായി എത്തിച്ചേരുക. ഫോൺ: 0487 2361216.

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിന് നിയമനം നടത്തുന്നു.ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ വേണം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. അപേക്ഷ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഏപ്രിൽ 3ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം – 16 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top